ഒമേഗ അഥവാ തിളച്ചുമറിയുന്ന നീരുറവ

അധികമാളുകൾക്കും അറിയാത്തൊരു പ്രകൃതിയുടെ അത്ഭുത പ്രതിഭാസം നിറഞ്ഞൊരു സ്ഥലമാണ് ഒമേഗ ..!
ജിദ്ദയിൽ നിന്നും ഏകദേശം 300 കി.മി ദൂരത്തായി , അൽ – ലൈത്തിൽ നിന്നും 12 കി.മി ഉള്ളിലായി നാലു ഭാഗവും മലകളാൽ ചുറ്റപ്പെട്ടൊരു സ്ഥലം.
ഇന്ന് ധാരാളം സന്ദർശകർ ഒമേഗയിൽ എത്തുന്നുണ്ട് .വർഷങ്ങൾക്ക് മുമ്പു തന്നെ ഭൂമിയുടെ ഇങ്ങനെയൊരു പ്രതിഭാസം ഒമേഗയിൽ ഉള്ളതായിട്ടാണ് പറയപ്പെടുന്നത് .കാലക്രമേണ ഒമേഗയും ശാസ്ത്രലോകത്തിന് മുമ്പിൽ അത്ഭുതം സൃഷ്ടിക്കുകയാണ് .അതോടൊപ്പം സൗദിയുടെ ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കുകയും ചെയ്തു.ഇന്ന് ഒമേഗ ആകെ മാറിയിരിക്കുന്നു .വിജനമായക്കിടന്നിരുന്ന പ്രദേശം ടൂറിസത്തിന്റെ എല്ലാ മേഖലയും തുറന്നിട്ടിരിക്കുന്നു.
പൗരാണിക സ്ഥലങ്ങളും ചരിത്രപ്രധാന സ്മരണികകളും കാത്തുസൂക്ഷിക്കുന്നതിൽ സൗദി അറേബ്യാൻ ഗവണ്മെന്റ് അതീവപ്രധാന്യം നൽകുന്നുണ്ട്.
നീരുറവയുടെ ഉത്ഭവസ്ഥാനത്തു നിന്നും ഒഴുകുന്ന വെള്ളത്തിനു 100 ഡിഗ്രിയോളം ചൂട് അനുഭവപ്പെടുന്നുണ്ട് .പ്ലാസ്റ്റിക്ക് കുപ്പി ആ വെള്ളത്തിൽ മുക്കിയെടുക്കുമ്പോൾ ആ വെള്ളത്തിനു എത്രത്തോളം താപമുണ്ടെന്നു നമുക്ക് ബോധ്യപ്പെടും .ഒരു കോഴിമുട്ട വെന്തുപാകമാകാൻ വെറും 10 മിനിറ്റിനു താഴെ സമയം മതി .
നീരുറവ ഒലിച്ചു താഴോട്ട് പോകുന്നതിനനുസരിച്ചു താപനിലയിലും മാറ്റം വരുന്നുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്രജ്ഞർ ഒമേഗയിൽ വരുകയും ജലം ശേഖരിച്ച് ഗവേഷണം നടത്തുകയും , റിസൾട്ടുകൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട് .അവർ ഈ ജലത്തിൽ അത്ഭുതകരങ്ങളായ ഘടകങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്നുമാത്രമല്ല ,ഈ വെള്ളത്തിൽ കുളിക്കുന്നതിലൂടെയും പാനം ചെയ്യുന്നതിലൂടെയും ചില രോഗങ്ങൾക്ക് ശമനം കിട്ടുമെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട് .വെള്ളത്തിനു ശുദ്ധമായ വെള്ളനിറമാണുള്ളത് .വളരെ കുറഞ്ഞയളവിൽ ഉപ്പിന്റെ രുചിയും ( മൈന്യുട്ടായി )തോന്നുന്നുണ്ട് .
അഗ്നിപർവതങ്ങളിൽ നടക്കുന്ന വിസ്ഫോടനത്തിന്റെ ഫലമായിട്ടാണ് ഇങ്ങനെയൊരു അത്ഭുത പ്രതിഭാസം ഉണ്ടാകുന്നതെന്ന് ശാസ്ത്രലോകം അനുമാനിക്കുന്നു.
എന്തുതന്നെയായാലും പ്രകൃതിയുടെ ഈ മാറ്റങ്ങൾ കാണാനും അതിലൂടെ പ്രപഞ്ച നാഥനിലേക്ക് വിശ്വാസങ്ങളെ ഏകീകരിക്കാനും ഇങ്ങനെയുള്ള കാര്യങ്ങൾ നമ്മെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വെളിച്ചം പരത്തുകയാണ്.
ബ്ലോഗർ എന്ന നിലയിൽ പ്രശസ്തനാണ് മയ്യേരിച്ചിറ സ്വദേശിയായ ഹമീദ്, ആനുകാലികങ്ങളിലും സോഷ്യൽ മീഡിയകളിലും സാഹിത്യസംബന്ധിയായ രംഗത്ത് സജ്ജീവസാന്നിദ്ധ്യം. ഇപ്പോൾ സൗദി അറേബ്യയായിൽ ജിദ്ദയിൽ ജോലി ചെയ്യുന്നു